സുദർശൻ ഘന വടി 80 ഗുളിക

മഞ്ഞുകാല രോഗങ്ങൾക്ക് പരിഹാരം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും നന്നായി കുറഞ്ഞു കാണപ്പെടുന്ന ഒരു കാലമാണ് മഞ്ഞുകാലം. വൈറല്‍ പനി, ജലദോഷം, തുമ്മൽ, ടോണ്‍സിലൈറ്റിസ്‌, ശ്വാസ തടസം, ആസ്‌തമ എന്നിവ മഞ്ഞുകാലത്തെ പതിവ് ആരോഗ്യ പ്രശ്‌നങ്ങൾ ആണ്. തണുപ്പ്‌ അസഹ്യമായിട്ടുള്ളവരിൽ ജലദോഷവും വാതരോഗങ്ങളും എളുപ്പം തലയുയര്‍ത്തും. മഞ്ഞുകാല രോഗങ്ങളുടെ പരിഹാരമായി ഞങ്ങളുടെ ആയൂർവേദ ഡോക്ടർ നിർദ്ദേശിക്കുന്ന ചില പരിഹാരങ്ങൾ ഇന്ന് പരിചയപ്പെടാം. തൊണ്ടയ്ക്കുണ്ടാകുന്ന കരകരപ്പ്, ടോണ്‍സിലൈറ്റിസ്‌, ചുമ ഇവയ്ക്ക് കറുവപ്പട്ട പൊടിച്ചത് 1/4 ടീസ്പൂൺ, അയമോദകം പൊടിച്ചത് 1/4 ടീസ്പൂൺ, മഞ്ഞൾ പൊടി 1/4 ടീസ്പൂൺ, തേൻ 1 ടീസ്പൂൺ. ഇവ മിക്സ് ചെയ്ത് പേസ്റ്റ് ആക്കി ദിവസം 3 നേരം. ഇതോടൊപ്പം, ഉലുവ, അയമോദകം, ജീരകം, ഉണക്ക മുന്തിരി, ഇഞ്ചി ഇവ ചതച്ചിട്ട് 300 ml വെള്ളം തിളപ്പിച്ച് പകുതിയാക്കി 3 നേരം ചെറുചൂടോടെ കവിൾ കൊണ്ട് ഇറക്കുക. ചുമ, ജലദോഷം, അലർജി, ദഹനക്കേട്, വയറിളക്കം എന്നിവയോടു കൂടി വരുന്ന വിവിധതരം പനികളിൽ സാധാരണയായി ശുപാർശ ചെയ്യുന്ന ആയുർവേദ മരുന്നാണ് സുദർശൻ ഘന വടി. ഇത് കരളിനെ ഉത്തേജിപ്പിക്കുകയും രക്തത്തിലെ വിഷാംശം ഇല്ലാതാക്കുകയും ദഹനവ്യവസ്ഥയെ ട്യൂൺ ചെയ്യുകയും വിശപ്പ് വർദ്ധിപ്പിക്കുകയും ദഹനക്കേട് കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ, വിശപ്പ് കുറയൽ, ദഹനക്കേട്, പനിയോടൊപ്പം ഉണ്ടാകുന്ന വയറുവേദന എന്നിവ ചികിത്സിക്കുന്നതിനും ഇത് ഗുണം ചെയ്യും. നേരിയ തലവേദനയ്ക്കും പനിയുമായി ബന്ധപ്പെട്ട ശരീരവേദനയ്ക്കും ഇത് സഹായകമാണ്. കൂടാതെ, പനിയോടൊപ്പം ഉണ്ടാകുന്ന മിതമായ മലബന്ധം ഇല്ലാതാക്കുവാനും ഇത് ഉപയോഗിക്കാം. ഇന്ന് നാം പനിയ്ക്ക് ഉപയോഗിക്കുന്ന പല ഡ്രഗുകളും കരളിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും ദഹന വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യുമ്പോൾ ഇത്രയധികം ഗുണങ്ങളുള്ള ഈ മരുന്ന് സമ്മാനിച്ചതിന് നമുക്ക് നമ്മുടെ പൂർവ്വികരോട് നന്ദി പറയാം. ഈ മഞ്ഞുകാലത്ത് ഓരോ വീട്ടിലും അവശ്യം ഉണ്ടായിരിക്കേണ്ട ഈ മരുന്ന് നിങ്ങളുടെ സൌകര്യാർഥം ഡിവൈൻ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. Sudarshan Ghanvati - 80 tabs ഡിവൈൻ സ്റ്റോർ വില 220 രൂപ ഫ്രീ ഹോം ഡെലിവറി കൂടുതൽ അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡിവൈൻ സ്റ്റോർ സന്ദർശിക്കൂ. https://www.thedivinetouch.in/store/sudarshan-ghanvati/

Similar products

Sorry we're currently not accepting orders